അബുദാബി: വിസ് എയർ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് മുൻപ് കുറഞ്ഞ നിരക്കിലെ വിമാന ടിക്കറ്റ് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിൽ യുഎഇ നിവാസികൾ. 204 ദിർഹം (4801 രൂപ) മുതലാണ് ടിക്കറ്റ് നിരക്ക്. ഈ വർഷം സെപ്‌തംബർ ഒന്ന് മുതലാണ് വിസ് എയർ പ്രവർത്തനം അവസാനിപ്പിക്കുന്നത്. വിസ് എയർലൈൻ പ്രവർത്തനം അവസാനിപ്പിക്കുന്നത് ടിക്കറ്റ് ബുക്കിംഗിൽ വലിയ വർദ്ധനവിന് കാരണമായിരിക്കുകയാണ്. ജോർജിയ, അർമേനിയ, അസർബൈജാൻ, ഉസ്‌ബെസ്‌കിസ്ഥാൻ, കസഖിസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതൽ ബുക്കിംഗുകളും.
ഓഗസ്റ്റിലെ ടിക്കറ്റ് നിരക്ക്
ചെലവ് ചുരുക്കുന്നതിന്റെയും യൂറോപ്യൻ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും ഭാഗമായാണ് വിസ് എയർ അബുദാബിയിലേക്കുള്ള സർവീസ് അവസാനിപ്പിക്കുന്നത്. അബുദാബിയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിതരണ ശൃംഖലയിലെ നിയന്ത്രണങ്ങൾ, ഭൗമരാഷ്ട്രീയ അസ്ഥിരത, പരിമിതമായ വിപണി പ്രവേശനം എന്നിവയാണ് അബുദാബിയിൽ നിന്ന് പിന്മാറാനുള്ള പ്രധാന കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.
അബുദാബിയിൽ നിന്ന് ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന വിമാനക്കമ്പനിയാണ് വിസ് എയർ. അവധിക്കാലം ചെലവഴിക്കാൻ പ്രവാസി മലയാളികൾ ഉൾപ്പടെ തിരഞ്ഞെടുക്കുന്ന ബഡ്ജറ്റ് എയർലൈനുകളിൽ ഒന്ന് കൂടിയായിരുന്നു വിസ് എയർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |