ദൈനംദിന സഞ്ചാരത്തിന്ഒഡീസ് ഇലക്ട്രിക്
കൊച്ചി: പ്രമുഖ പ്രീമിയം വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒഡീസ് ഇലക്ട്രിക് വെഹിക്കിൾസ് ജനപ്രിയ സ്കൂട്ടറായ റേസറിന്റെ പുതുക്കിയതും നവീകരിച്ചതുമായ പതിപ്പായ റേസർ നിയോ പുറത്തിറക്കി. മൂല്യബോധമുള്ള ഇന്ത്യൻ യാത്രക്കാർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന റേസർ നിയോ പ്രായോഗിക പ്രകടനം, പുതിയ കാലത്തെ സവിശേഷതകൾ, മെച്ചപ്പെട്ട ബാറ്ററി സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ച് താങ്ങാവുന്ന വിലയിൽ നൽകുന്നു. നഗര, അർദ്ധ നഗര പരിതസ്ഥിതികളിലെ ദൈനംദിന യാത്രക്കാർക്ക് അനുയോജ്യമായ മെച്ചപ്പെട്ട വിശ്വാസ്യതയും ഉപയോക്തൃ-സൗഹൃദ സവിശേഷതകളും റേസർ നിയോ വാഗ്ദാനം ചെയ്യുന്നു.
തലവേദനകളില്ല
250 വാട്ട് മോട്ടോറും മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയുമുള്ള ഈ വാഹനം കുറഞ്ഞ-വേഗ ഇ.വി മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്നു, ലൈസൻസും രജിസ്ട്രേഷനും ആവശ്യമില്ലാത്തതിനാൽ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഡെലിവറി റൈഡർമാർക്കും അനുയോജ്യമാണ്. ഗ്രാഫീൻ (60 വാട്ട്, 32എ.എച്ച്/45എ.എച്ച്), ലിഥിയം-അയോൺ (60 വാട്ട്, 24 എ.എച്ച്) എന്നീ രണ്ട് ബാറ്ററി കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. റേസർ നിയോ ഒരു ചാർജിൽ 90-115 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ച് നൽകുന്നു, ഇത് ദൈനംദിന യാത്രാ സൗകര്യം ഉറപ്പാക്കുന്നു.
റേസർ നിയോ വൈദ്യുത വാഹന സഞ്ചാരത്തിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ മോഡൽ പുറത്തിറക്കുന്നത്
നെമിൻ വോറ
സി.ഇ.ഒ ആൻഡ് ഫൗണ്ടർ
ഒഡീസ് ഇലക്ട്രിക്
ഉപഭോക്താക്കൾക്ക് ആവേശം സൃഷ്ടിക്കുന്നത്
പരമാവധി വേഗത: മണിക്കൂറിൽ 25കി.മീ റേഞ്ച്
ഒരു ചാർജിൽ 90-115 കി.മീ വരെ
ബാറ്ററി: ഗ്രാഫീൻ (60 വാട്ട്, 32എ.എച്ച്/45എ.എച്ച്), ലിഥിയം-അയോൺ (60 വാട്ട്, 24 എ.എച്ച്)
ചാർജിംഗ് സമയം: 4-8 മണിക്കൂർ
സ്മാർട്ട് സവിശേഷതകൾ
ആവശ്യത്തിന് ബൂട്ട് സ്പേസ്, ക്രൂസ് കൺട്രോൾ, എൽ.ഇ.ഡി ഡിജിറ്റൽ മീറ്റർ, റിപ്പയർ മോഡ്, കീലെസ് സ്റ്റാർട്ട്/സ്റ്റോപ്പ്, യു.എസ്.ബി ചാർജിംഗ് പോർട്ട്, സിറ്റി, റിവേഴ്സ് & പാർക്കിംഗ് മോഡുകൾ
നിറങ്ങൾ
ഫിയറി റെഡ്, ലൂണാർ വൈറ്റ്, ടൈറ്റാനിയം ഗ്രേ, പൈൻ ഗ്രീൻ, ലൈറ്റ് സിയാൻ
വില
52,000 രൂപ (ഗ്രാഫീൻ) മുതൽ 63,000 രൂപ (ലിഥിയം-അയോൺ) വരെയാണ് എക്സ്-ഷോറൂം വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |