മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതിന്റെ വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിഷാന്ത് ആയിരുന്നു വരൻ. സീമയുടെ ആഗ്രഹം പോലെ തന്നെ പരമ്പരാഗതമായ ചടങ്ങുകളോടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ സീമ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാചകമാണ് ശ്രദ്ധ നേടുന്നത്.
'സ്വാഭിമാനം നഷ്‌ടപ്പെടുത്തി ബന്ധങ്ങൾ നിലനിർത്തുന്നതിനേക്കാളും തനിയെ നിൽക്കുന്നതാണ് അന്തസ്. ചില സമയത്ത് അത് ഈഗോയല്ല, സെൽഫ് റെസ്‌പെക്‌ട് ആണ്', എന്നായിരുന്നു സീമ കുറിച്ചത്. വിവാഹ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടോ എന്നാണ് ഇതിന് പിന്നാലെ പലരും കമന്റിട്ടിരിക്കുന്നത്. എന്നാൽ, ഇതൊരു വാചകം മാത്രമാണ് ജീവിതമല്ല എന്ന് സീമ വ്യക്തമാക്കി. മാത്രമല്ല, ഭർത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങളും സീമ പങ്കുവച്ചു.
നേരത്തേ, വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുന്നുവെന്ന് സീമ വിനീത് ഒരു പോസ്റ്റിട്ടിരുന്നെങ്കിലും പിന്നീടത് നീക്കം ചെയ്‌തു. താനും നിഷാന്തും ഒരേ സ്വഭാവക്കാരാണെന്നും ഇടയ്‌ക്ക് വഴക്കുണ്ടാക്കാറുണ്ടെന്നും സീമ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എല്ലായിടത്തും ഉണ്ടാകുന്നത് പോലെ സ്വരചേർച്ച ഇല്ലായ്‌മ ഉണ്ടാകാറുണ്ടെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |