കൊച്ചി: എസ്.എൻ.ഡി.പി യോഗം ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അപ്പീലുകൾ അന്തിമ വാദത്തിനായി ഹൈക്കോടതി ആഗസ്റ്റ് 5ലേക്ക് മാറ്റി. യോഗം തിരഞ്ഞെടുപ്പു നടപടികൾ തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവും അതു വരെ നീട്ടി. കേന്ദ്ര കമ്പനികാര്യ വകുപ്പിനായി ഹാജരാകേണ്ട അഡിഷണൽ സോളിസിറ്റർ ജനറൽ സമയം തേടിയതിനെ തുടർന്നാണ് നടപടി.
എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെ സമർപ്പിച്ച നാല് അപ്പീലുകൾ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൽ പരിഗണനയിലുണ്ട്.യോഗം ബൈലായിൽ പ്രാതിനിധ്യ വോട്ടവകാശം വ്യവസ്ഥ ചെയ്യുന്ന 'ക്ലോസ് 44" സിംഗിൾ ബെഞ്ച് നേരത്തേ റദ്ദാക്കിയിരുന്നു. കേന്ദ്ര കമ്പനികാര്യ നിയമത്തിന് വിരുദ്ധമെന്ന് വിലയിരുത്തിയായിരുന്നു ഉത്തരവ്. എല്ലാ അംഗങ്ങൾക്കും വോട്ടവകാശമുണ്ടെന്നും വിധിച്ചു. സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലുകളിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |