തിരുവനന്തപുരം: സ്ത്രീ പീഡകരുടെയും സ്ത്രീ വിരുദ്ധതയുടെയും സംരക്ഷകരായി എല്‍ ഡി എഫ് സര്‍ക്കാര്‍ മാറിയെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരെ ഐക്യമഹിളാ സംഘം നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ സംരക്ഷകരെന്നു പറഞ്ഞ് വോട്ട് വാങ്ങി അധികാരത്തില്‍ വന്നിട്ട് പിണറായി സര്‍ക്കാര്‍ മൗനം പാലിച്ചു നടക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു. അതീവ സുരക്ഷയുള്ള ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന അവസ്ഥയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ പിണറായി ഭരണം ചോദ്യ ചിഹ്നമായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് സി. രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ആര്‍ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.എ അസീസ്, ബാബു ദിവാകരന്‍, ഐക്യ മഹിളാ സംഘം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ. സിസിലി, സംസ്ഥാന സെക്രട്ടറി എ മുംതാസ്, ജയലക്ഷ്മി, കെ. രാജി , ഇ. ലീലാമ്മ, സൂസി രാജേഷ് , പി ശ്യാമള , ഷാഹിദ ഷാനവാസ് , ഗ്രേസ് മെര്‍ലിന്‍, മിനി , ആരിഫ , സുഷമ ടീച്ചര്‍ , അമ്മിണി വര്‍ഗ്ഗീസ്, ശാരദാമ്മ , ശ്രീദേവി, സജിത ഷാജഹാന്‍, അജിത ടീച്ചര്‍, ലൈലാ സലാഹുദ്ദീന്‍, ശാന്തി വര്‍ഗ്ഗീസ്, ബീന, മഹിളാ മണി , സരസ്വതി , സൗദാമിനി എന്നിവര്‍ സംസാരിച്ചു. ആശാന്‍ സ്‌ക്വയറില്‍ നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തി ധര്‍ണ്ണ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |