തിരുവനന്തപുരം: സാമൂഹിക പരിഷ്‌കർത്താവും ആദ്ധ്യാത്മികാചാര്യനുമായ അയ്യാ വൈകുണ്ഠസ്വാമിക്ക് തലസ്ഥാനത്ത് ഉചിതമായ സ്മാരകം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി വൈകുണ്ഠസ്വാമികളുടെ ആറാം തലമുറക്കാരനായ ബാലപ്രജാപതി അടിഗളാർ അറിയിച്ചു. അയ്യാ വൈകുണ്ഡസ്വാമി സ്ഥാപിച്ച കന്യാകുമാരി സ്വാമിതോപ്പിലെ മഠാധിപതി കൂടിയ അടിഗളാർ ഇന്നലെ മുഖ്യമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തി.
എഴുത്തുകാരനും കന്യാകുമാരി വിവേകാനന്ദ കോളേജിലെ അദ്ധ്യാപകനുമായ ഡോ.ആർ.ശർമ്മ രചനിയും കേരള നവോത്ഥാന സമതി ജനറൽ സെക്രട്ടറി പി.രാമഭദ്രനും ചർച്ചയിൽ പങ്കെടുത്തു. സ്മാരക രൂപകല്പന സംബന്ധിച്ച് സ്വാമികളുടെ ആശയങ്ങൾ പിൻതുടരുന്ന സംഘടനകളുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |