തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിലും സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചുവെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചിട്ട് രണ്ട് വർഷമായി. എന്നാൽ,പെൻഷൻ വിഹിതം ഇപ്പോഴും ഈടാക്കുന്നുണ്ട്. കേരള സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് പഴയ പദ്ധതി പുനഃസ്ഥാപിക്കണം. അല്ലാത്തപക്ഷം ജീവനക്കാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ജോയിന്റ് കൗൺസിൽ അറിയിച്ചു. യോഗത്തിന് ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്. സജീവ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി.ഗോപകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |