വിതുര: മലയോരമേഖലകളിൽ നിലയ്ക്കാതെയുള്ള മഴയും കാറ്റും കാരണം ഗ്രാമങ്ങളിൽ വ്യാപക നാശനഷ്ടം. റബർമരങ്ങൾ ഒടിഞ്ഞും കടപുഴകിയും വൈദ്യുതി ലൈനുകൾ പൊട്ടിവീണു. പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. ആദിവാസിമേഖലകളിലെ അനവധി വീടുകളുടെ മേൽക്കൂരയും തകർന്നു.വനാന്തരങ്ങളിൽ കനത്ത കാറ്റ് വീശിയതോടെ പൊൻമുടി,കല്ലാർ, പേപ്പാറ മേഖലയിൽ കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങിയിട്ടുണ്ട്.
വൈദ്യുതിമുടക്കം
കാറ്റ് ശക്തമായതോടെ തൊളിക്കോട് വിതുര പഞ്ചായത്തുകളിൽ വൈദ്യുതി മുടക്കം പതിവാണ്. കല്ലാർ,പൊൻമുടി,ബോണക്കാട് മേഖലകളിലാണ് കൂടുതൽ പ്രശ്നം. കാറ്റടിച്ചാൽ പിന്നെ വൈദ്യുതി നോക്കേണ്ട. ബോണക്കാട് മേഖലയിൽ കഴിഞ്ഞ ഒരുദിവസം മുഴുവനും വൈദ്യുതി മുടങ്ങിയിരുന്നു. മരങ്ങൾ മുറിച്ചുമാറ്റി മണിക്കൂറുകളോളം ശ്രമിച്ചാണ് വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്നത്. ഫയർഫോഴ്സിന്റെ അവസ്ഥയും വിഭിന്നമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |