കോട്ടയം : ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകൾ തള്ളി മുൻ എം.പിയും മുൻ എം.എൽ.എയുമായ സുരേഷ് കുറുപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റ്. സി.പി.എം രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവുമില്ല. രാഷ്ട്രീയം മറന്ന് സ്ഥാനമാനങ്ങൾക്ക് പിറകേ പോകുന്ന ആളല്ല. താൻ ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന തികച്ചും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങൾ പല കോണുകളിൽ നിന്ന് ഉയരുകയാണ്. 1972ൽ അംഗമായതുമുതൽ ഇന്നുവരെ സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവുമില്ല. പാർട്ടി എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രതിരൂപവും പതാകയുമാണ്.
തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ എനിക്ക് പ്രധാനമല്ല. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി വന്ന അവസരങ്ങൾ മാത്രമായിരുന്നു അതെല്ലാം. എന്റെ രാഷ്ട്രീയമാണ് എനിക്ക് മുഖ്യം- ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |