തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥത വെളിച്ചത്തു വന്നതിലെ പ്രതികാര നടപടിയാണ് ഡോ.ഹാരിസ് ഹസന് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് ഇത് അന്നേ മനസ്സിലാക്കിയതാണ്. ഹാരിസ് വെളിപ്പെടുത്തിയ യാഥാർത്ഥ്യങ്ങൾ അംഗീകരിച്ച് പരിഹരിക്കുന്നതിന് പകരം അദ്ദേഹത്തെ ഭീഷണിപ്പെടുത്തി വരുതിയിൽ ആക്കാനാണ് ശ്രമിച്ചത്. അതിൽ പരാജയപ്പെട്ടപ്പോഴാണ് നടപടിയുമായി മുന്നോട്ടു പോകുന്നത്. അധികാര ദുർവിനിയോഗമാണിത്. സത്യം പറയുന്നവരെ ഭീഷണിപ്പെടുത്തി പ്രതികാര നടപടിയെടുക്കുകയാണ്. അടിസ്ഥാനരഹിതമായ കുറ്റം ചുമത്തിയാണ് കന്യാസ്ത്രീകളെ ബി.ജെ.പി ഭരണകൂടം ജയിലിലടച്ചത്. ആതുരസേവന രംഗത്തും ജീവകാരുണ്യ മേഖലയിലും അവർ നടത്തുന്ന ശ്രമങ്ങളെ മതപരിവർത്തനമെന്ന് ആരോപിക്കുന്നത് ബി.ജെ.പിയുടെ തെറ്റായ നടപടിയാണ്. വിഷയത്തിലുള്ള ബി.ജെ.പിയുടെ ഇരട്ടത്താപ്പ് ജനം വിലയിരുത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |