തിരുവനന്തപുരം: ആനുകൂല്യങ്ങളും അവകാശങ്ങളുമെല്ലാം മതന്യൂനപക്ഷങ്ങൾക്ക് വാരിക്കോരികൊടുക്കുന്നവർ ഭൂരിപക്ഷസമുദായക്കാരെ അവഗണിക്കുന്നതായി ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
സ്വതന്ത്ര സമുദായമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ യോഗീശ്വര സമുദായം നടത്തുന്ന രാപ്പകൽ സമരത്തെ അഭിസംബോധനചെയ്യുകയായിരുന്നു. കേരള യോഗീശ്വര സംഘം സംസ്ഥാന അദ്ധ്യക്ഷൻ എസ്.ഗോപിനാഥൻപിള്ള അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അജിത്കുമാർ, സമരസമിതി കൺവീനർ മുളയറ രതീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |