മമ്മൂട്ടി - മോഹൻലാൽ ചിത്രമായ നമ്പർ 20 മദ്രാസ് മെയിൽ റീ റിലീസിന് ഒരുങ്ങുന്നു. മലയാളത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ താര രാജാക്കന്മാരൊരുമിച്ച ഈ സസ്‌പെൻസ് ത്രില്ലറിന്റെ റീ മാസ്റ്ററിംഗ്ജോ ലികൾ പുരോഗമിക്കുന്നു. റീ എഡിറ്റ് ചെയ്ത പുതിയ പതിപ്പ് വൈകാതെ റിലീസ് ചെയ്യും .ജോഷി - ഡെന്നീസ് ജോസഫ് ടീം ഒരുക്കിയനമ്പർ 20 മദ്രാസ് മെയിൽ തരംഗിണി ഫിലിംസിന്റെ ബാനറിൽ തരംഗിണി ശശി നിർമ്മിച്ച ചിത്രത്തിൽ ത്യാഗരാജൻ, ജഗദീഷ്, മണിയൻപിള്ള രാജു, എം.ജി.സോമൻ, ജഗതി, ഇന്നസെന്റ്, അശോകൻ, ജയഭാരതി, സുചിത്ര, സുമലത തുടങ്ങിയ വൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ജയാനൻ വിൻസെന്റാണ് ഛായാഗ്രഹണം നിർവഹിച്ചത്. 1990 ഫെബ്രുവരിയിലാണ് റിലീസ് ചെയ്തത്. മുപ്പത്തിയഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും
നമ്പർ 20 മദ്രാസ് മെയിലിന് ആരാധകരേറെ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |