കോട്ടയം : ബ്രാൻഡഡ് ഉത്പന്നങ്ങളോട് മത്സരിക്കാൻ തക്ക ഗുണനിലവാരമുള്ളവയായി ഖാദി ഉത്പന്നങ്ങൾ മാറിയെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഖാദി ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഖാദിയേക്കുറിച്ചുള്ള പഴയ സങ്കൽപ്പങ്ങൾ ആകെ മാറി. ഓണമെത്തി എന്ന സന്ദേശം ആദ്യം എത്തിക്കുന്നത് ഖാദിമേളകളാണെന്നും മന്ത്രി പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറും, ഖാദി ഉത്പന്നങ്ങളുടെ ആദ്യവില്പന നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |