സിനിമയിലെത്തി പത്തുവർഷമായെന്നും ഇപ്പോഴും സിനിമയെക്കുറിച്ച് പഠിക്കുകയാണെന്നും നടി ഗായത്രി സുരേഷ്. നടിയെന്ന നിലയിലും കൂടുതൽ പക്വത പ്രാപിച്ചു. ഒരു അഭിനേതാക്കളിൽ മാറ്റമുണ്ടാകേണ്ടതിനെക്കുറിച്ച് നടൻ വിനായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് ശരിയാണെന്ന് തോന്നിയിട്ടുണ്ടെന്നും നടി പങ്കുവച്ചു. തന്റെ ഏറ്റവും പുതിയ ചിത്രമായ തയ്യൽമെഷീനെക്കുറിച്ച് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'സ്ത്രീകൾ സംഘടനാ തലപ്പത്തേയ്ക്ക് വരണമെന്നും ഗായത്രി സുരേഷ് പറഞ്ഞു. സ്ത്രീകൾ നല്ല മാനേജർമാരാണ്, അതിനാൽതന്നെ സ്ത്രീകൾ മുന്നോട്ടുവരണം. ആരും ആരുടെയും ബലത്തിലാകരുത് ജീവിക്കേണ്ടത്. എന്റെ മനസ് ആയാലും, പ്രവൃത്തി ആയാലും, വാക്കുകൾ ആയാലും ചിന്തകൾ ആയാലും എന്റേത് തന്നെയായിരിക്കണം. നമ്മൾ ആരെയെങ്കിലും ഉപയോഗിക്കുന്നുവെങ്കിൽ തിരിച്ചും അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണം. പുറമെ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സ്വന്തമായി ഉത്തരവാദിത്തം ഉണ്ടായിരിക്കണം'- നടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |