തിരുവനന്തപുരം:വിദ്യാഭ്യാസയോഗ്യതയുള്ള,സംസ്ക്കാരസമ്പന്നനായ വൈസ്ചാൻസലറെയാണ് കേരള സർവ്വകലാശാല ആവശ്യപ്പെടുന്നതെന്നും ചുമതലക്കാരനായ വി.സിയുടെ പിത്തലാട്ടങ്ങൾ അംഗീകരിക്കില്ലെന്നും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ.
വി.സിയുടെ ചുമതലക്കാരനിപ്പോൾ നിയമവിരുദ്ധത ആവർത്തിക്കുകയും ജനാധിപത്യവേദികളെ അപഹസിക്കുകയും ചെയ്യുകയാണ്. പദവിയുടെ സമസ്ത മാന്യതയേയും അന്തസ്സിനേയും ഔചിത്യങ്ങളെയും വെല്ലുവിളിക്കുകായാണ്.
എൻ.സി.സി,എൻ.എസ്.എസ് ഭിന്നശേഷിവിഭാഗങ്ങൾ തുടങ്ങിയ നാലുവർഷ ബിരുദ വിദ്യർത്ഥികളുടെ ഗ്രേസ് മാർക്കിന്റെ മാനദണ്ഡം നിശ്ചയിക്കാനുള്ള യോഗംപോലും നടത്താൻ അനുവദിക്കാതെയാണ് സിൻഡിക്കേറ്റ്ഹാൾ പൂട്ടി താക്കോലുമായി പോയത്.ഇത് കടുത്ത നിയമവിരുദ്ധതയും കടന്നുകയറ്റവുമാണ്.
അദ്ദേഹം തുടർന്ന് വരുന്ന ജനാധിപത്യവിരുദ്ധ നടപടികളെയെല്ലാം നിയമപരമായി നേരിടാനാണ് ഇടത് സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുള്ളത്.ആവശ്യമെങ്കിൽ സർവ്വകലാശാലയെ സംരക്ഷിക്കാനാവശ്യമായ പ്രക്ഷോഭസമരങ്ങൾക്കും സിൻഡിക്കേറ്റ് നേതൃത്വം നല്കുമെന്നും ഇടതു സിൻഡിക്കേറ്റിനുവേണ്ടി അഡ്വ.ജി.മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |