തിരുവനന്തപുരം: ദേവസ്വം ജീവനക്കാരിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയതിന് രണ്ട് ദേവസ്വം ജീവനക്കാർക്ക് സസ്പെൻഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉള്ളൂർ ഗ്രൂപ്പിലെ അരുവിക്കര ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ ജി.പുരുഷോത്തമൻ പോറ്റി, തകിൽ ജീവനക്കാരൻ മധു.എസ് എന്നിവർക്കാണ് സസ്‌പെൻഷൻ. ദേവസ്വം വനിതാ സബ് ഗ്രൂപ്പ് ഓഫീസറെപ്പറ്റി സഭ്യമല്ലാത്ത രീതിയിലും ലൈംഗികച്ചുവയോടെയും സംസാരിച്ചെന്ന പരാതിയിലാണ് നടപടി.
ഇരുവർക്കുമെതിരെ വനിതാ സബ്ഗ്രൂപ്പ് ഓഫീസർ ബോർഡിന് പരാതി നൽകിയിരുന്നു. ഇരുവരുടെയും സംസാരം ഉദ്യോഗസ്ഥ ടെലിഫോൺ വഴി കേൾക്കുകയായിരുന്നു. തുടർന്ന് ഇവർ ദേവസ്വം ബോർഡ് പ്രസിഡന്റിന് പരാതി നൽകി.ജൂൺ 26 നായിരുന്നു കേസിനാസ്പദമായ സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |