ദുബായ്: യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും സ്വദേശികൾക്കും സെപ്‌തംബർ മാസത്തിൽ ഒരു ദിവസം അവധി ലഭിക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിനാണ് ഈ അവധി ലഭിക്കുക. ഇസ്ലാമിക കലണ്ടർ അനുസരിച്ച്, പിറ കാണുന്നത് ആശ്രയിച്ചാകും ഈ തീയതി പ്രഖ്യാപിക്കുക.
റബി അൽ അവ്വൽ 12നാണ് മുഹമ്മദ് നബിയുടെ ജന്മദിനം. 2025ലെ റബി അൽ അവ്വൽ ഓഗസ്റ്റ് 23 ശനി അല്ലെങ്കിൽ 24 ഞായറാഴ്‌ച ആകും ആരംഭിക്കുന്നത്. അങ്ങനെയെങ്കിൽ സെപ്‌തംബർ മൂന്ന് ബുധൻ അല്ലെങ്കിൽ നാല് വ്യാഴം ആയിരിക്കും ജന്മദിനം. ഈ ദിനം യുഎഇയിലെ താമസക്കാർക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും.
ചാന്ദ്ര ദർശനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഹിജ്‌റി അഥവാ ഇസ്ലാമിക കലണ്ടർ. ഓരോ മാസവും അമാവാസി ദർശനത്തോടെയാണ് മാസം ആരംഭിക്കുന്നത്. ഹിജ്‌റി വർഷം ഗ്രിഗോറിയൻ വർഷത്തേക്കാൾ ഏകദേശം 11 ദിവസം കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |