ശ്രീനഗർ: ജമ്മുകാശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സെെനികർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെ ഉധംപൂരിൽ കഡ്വ - ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അപകടം നടന്നതായി വിവരം ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുത്രിയിൽ പ്രവേശിപ്പിച്ചു. സാദ്ധ്യമായ എല്ലാ സഹായവും ഉറപ്പാക്കിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
Udhampur:
— Dr Jitendra Singh (@DrJitendraSingh) August 7, 2025
Disturbing to receive the news of a road accident involving a CRPF vehicle in the Kandva–Basantgarh area. The vehicle was carrying several brave jawans of the CRPF.
I have just now spoken to DC Ms. Saloni Rai, who is personally monitoring the situation and keeping me…
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |