ചിരിപ്പിക്കുന്ന ഡിറ്റക്ടീവ് ആകാൻ മോഹൻലാൽ. കൃഷാന്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് മോഹൻലാലിന്റെ പുതിയ വേഷപ്പകർച്ച. മണിയൻപിള്ള രാജു ആണ് നിർമ്മാണം. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. വൃത്താകൃതിയിലുള്ള ചതുരം, ആവാസ വ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലൂടെയും പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും കൃഷാന്ത് നേടിയിട്ടുണ്ട്.
സംഘർഷ ഘടന : ദ ആർട്ട് ഒഫ് വാർ ഫെയർ, മസ്തിഷ്ക മരണം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങൾ റിലീസ് ചെയ്തിട്ടില്ല. അതേസമയം മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 സെപ്തംബർ 25നു ശേഷം തൊടുപുഴയിൽ ആരംഭിക്കും. ദൃശ്യത്തിന്റെ തുടർച്ചയായി ഒരുങ്ങുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. അടുത്ത വർഷം റിലീസ് ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രം ആയിരിക്കും ദൃശ്യം 3. ദൃശ്യം 3 യോടൊപ്പം എൽ 365 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ. നവാഗതനായ ഓസ്റ്റിൻ ഡാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷം ആണ് മോഹൻലാലിന്. രതീഷ് രവി ആണ് രചന. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |