കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി വന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ വാഴക്കാട് സ്വദേശി ചക്കുംപുളക്കൽ വീട്ടിൽ രാമചന്ദ്ര (46 ) നെ മെഡി. കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനിയാണ് യുവതി. മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ചികിത്സയ്ക്കായി വീൽചെയറിൽ ഇരിക്കവെ യുവതിയുടെ ഭർത്താവ് ലാബിലേക്ക് പോയി. ഈ സമയം വീൽചെയർ തള്ളിയ പ്രതി പരാതിക്കാരിയുടെ കെെയിൽ കയറിപ്പിടിക്കുകയും മുതുകിൽ തടവുകയും ചെയ്തു. യുവതിയ്ക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയ പ്രതിയെ ആശുപത്രിയിലുണ്ടായിരുന്ന ആളുകൾ തടഞ്ഞുവച്ചു. യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |