തിരുവനന്തപുരം: കെ എസ് ഇ ബി അനുവദിച്ചിട്ടും സർക്കാർ അംഗീകാരം നൽകാതിരുന്നത് മൂലം നിഷേധിച്ച ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി എ /ഡി ആർ കുടിശിക അടുത്ത മാസം മുതൽ ഒന്നിച്ചോ തവണകളായോ നൽകാൻ ഹൈക്കോടതി നിർദേശം നൽകിയതായി കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ അറിയിച്ചു.
കമ്പനിയായപ്പോൾ സംഘടനകൾ സർക്കാരുമായി ഒപ്പു വച്ചിട്ടുള്ള ത്രികക്ഷി കരാറിനും വ്യവസായ തർക്ക നിയമമനുസരിച്ച് മാനേജ്‌മെന്റുമായി ഏർപ്പെട്ടിട്ടുള്ള ദീർഘകാല കരാറുകൾക്കും വിരുദ്ധമായി ക്ഷാമാശ്വാസവും ക്ഷാമബത്തയും അനുവദിക്കാത്തതും അനുവദിച്ചവയ്ക്കു കുടിശിക നിഷേധിക്കുന്നതും ചോദ്യം ചെയ്ത് കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ സമർപ്പിച്ച ഹർജിയിലെ ഇടക്കാലാവശ്യത്തിന്മേലാണ് ജസ്റ്റിസ് ടി ആർ രവിയുടെ ഇടക്കാല ഉത്തരവെന്ന് കൂട്ടായ്മ ജനറൽ സെക്രട്ടറി എ.വി.വിമൽചന്ദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |