കൊച്ചി: സസ്‌പെൻഷൻ നടപടി സിൻഡിക്കേറ്റ് പിൻവലിച്ചിട്ടും വി.സി തനിക്കെതിരെ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ സമർപ്പിച്ച ഹർജിയിൽ ഇന്നും വാദം തുടരും. ഇന്നലെ വാദം പൂർത്തിയാവാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ടി.ആർ. രവി ഹർജി ഇന്നത്തേക്ക് മാറ്റിയത്. സിൻഡിക്കേറ്റ് തീരുമാനം മറികടന്ന് ഇത്തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാൻ വി.സിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |