തിരുവനന്തപുരം: കേര വെളിച്ചെണ്ണ ലിറ്ററിന് 457 രൂപയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ വിൽക്കും. മന്ത്രിമാരായ ജി.ആർ.അനിലും പി.പ്രസാദും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഒരു റേഷൻ കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണയാണ് നൽകുക. നിലവിൽ 529 രൂപയാണ് കേര വെളിച്ചെണ്ണയുടെ വിപണിവില. സപ്ലൈകോ ഔട്ടലെറ്റുകൾ വഴി കാർഡൊന്നിന് രണ്ടു ലിറ്റർ ശബരി വെളിച്ചെണ്ണ വിതരണം ചെയ്യുന്നതിന് പുറമെയാണിത്. ലിറ്ററിന് 359 രൂപയ്ക്കാണ് ശബരി വെളിച്ചെണ്ണ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |