ചേർത്തല : ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിൽ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പള്ളിപ്പുറം ചൊങ്ങുതറയിൽ സെബാസ്റ്റ്യനെ (68) ഏഴുദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ജെയ്നമ്മ,ചേർത്തല സ്വദേശിനി ഹയറുമ്മ (ഐഷ),കടക്കരപ്പള്ളി സ്വദേശിനി ബന്ദുപദ്മനാഭൻ എന്നീ മൂന്നു സ്ത്രീകളെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിനായാണ് ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്.
സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങൾ ഡി.എൻ.എ പരിശോധനക്കയച്ചിരിക്കുകയാണ്.ഇതിന്റെ ഫലം ലഭിച്ചാൽ മാത്രമേ തുടരന്വേഷണം എങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കുകയുള്ളു. ഐഷ, ബന്ദുപദ്മനാഭൻ എന്നിവരുടെ അവശിഷ്ടങ്ങളാണോ ഇതെന്ന സംശയവുമുണ്ട്. അവരുടെ ബന്ധുക്കളുടെ സാമ്പിളുകളും ശേഖരിച്ചു പരിശോധന നടത്തുന്നുണ്ട്. ബിന്ദുപത്മനാഭന്റെ സഹോദരൻ പ്രവീണിന്റെ രക്തസാമ്പിളുകൾ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ശേഖരിച്ചു. ഇറ്റലിയിലായിരുന്ന പ്രവീണിനെ ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പ്രത്യേകസംഘം പ്രവീണിന്റെ മൊഴിയും രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |