സുപ്രീംകോടതി ക്ഷേത്രം ഭരണസമിതിയുടെ തീരുമാനത്തിന് വിട്ട വിഷയമാണിത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിൽ അവസാനവാക്ക് തന്ത്രിയുടേതാണ്. ഇന്നലെ നടന്നയോഗത്തിൽ തന്ത്രി പങ്കെടുത്തിരുന്നില്ല. തന്ത്രികൂടി പങ്കെടുക്കുന്ന യോഗത്തിൽ ഉചിതമായ തീരുമാനമെടുക്കും.
ക്ഷേത്രത്തിലെ മുറജപം, ലക്ഷദീപം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഇന്നലെ ഉപദേശസമിതിയും ഭരണസമിതിയും യോഗം ചേർന്നത്.
-ആദിത്യവർമ്മ
തിരുവിതാംകൂർ രാജകുടുംബാംഗം
വിഷയത്തിൽ സുപ്രീം കോടതി ഭരണസമിതിക്ക് തീരുമാനമെടുക്കാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ. അതിലപ്പുറം ഒന്നും പറയാനില്ല.
വി.എൻ വാസവൻ
ദേവസ്വം മന്ത്രി
നിലവറ തുറക്കൽ ചർച്ച ചെയ്തില്ല: കരമന ജയൻ
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇന്നലത്തെ യോഗത്തിൽ നടന്നിട്ടില്ലെന്ന് ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധി കരമനജയൻ പറഞ്ഞു. ഇപ്പോൾ അത്തരത്തിൽ ഒരു ചർച്ചയുടെ ആവശ്യമില്ല. മാസത്തിൽ ഒന്നോ രണ്ടോ തവണ ഭരണസമിതി യോഗം ചേരാറുണ്ട്. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതും അവരുടെ സർവീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാനുമാണ് യോഗം ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |