ന്യൂയോർക്ക് : ലോകത്തെ ഏറ്റവും മികച്ച 50 ഫ്രോസൺ ഡെസേർട്ടുകളുടെ പട്ടികയിൽ എട്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കുൽഫി. ലോകപ്രശസ്ത യാത്രാ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് തയ്യാറാക്കിയ പട്ടികയിലാണ് കുൽഫി ഇടംനേടിയത്. ഇതിന് മുമ്പും ടേസ്റ്റ് അറ്റ്‌ലസിന്റെ വിവിധ ലിസ്റ്റുകളിൽ കുൽഫി ഇടംപിടിച്ചിരുന്നു. ഐസ്ക്രീമിൽ നിന്ന് വ്യത്യസ്തമായ രുചിയോട് കൂടിയ കുൽഫിക്ക് ചൂടുകാലത്ത് ഇന്ത്യയിലുടനീളം ആവശ്യക്കാർ ഏറെയാണ്. അതേ സമയം, തുർക്കിയിൽ നിന്നുള്ള ഡോണ്ടർമയെ ആണ് ലോകത്തെ ഏറ്റവും മികച്ച ഫ്രോസൺ ഡെസേർട്ട് ആയി തിരഞ്ഞെടുത്തത്. ഫ്രോസൺ കസ്റ്റാർഡ് (യു.എസ്) രണ്ടാമതും ജെലാറ്റോ അൽ പിസ്റ്റാഷ്യോ (ഇറ്റലി) മൂന്നാമതും എത്തി. ഇന്ത്യയുടെ കുൽഫി ഫലൂഡ കോംബോ ലിസ്റ്റിൽ 31-ാം സ്ഥാനത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |