ന്യൂഡൽഹി: പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ നടി ഹുമ ഖുറേഷിയുടെ ബന്ധു ആസിഫ് ഖുറേഷി കൊല്ലപ്പെട്ടു. ഡൽഹിയിലെ നിസാമുദ്ദീനിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതികളായ ഉജ്ജ്വൽ (19), ഗൗതം (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവരിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു.
ഗേറ്റിന് മുന്നിൽ പാർക്ക് ചെയ്‌ത ബൈക്ക് മാറ്റാൻ ആസിഫ് ഖുറേഷി അയൽക്കാരനായ യുവാവിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. സ്ഥലത്ത് നിന്നും പോയ യുവാവ് പിന്നീട് ബന്ധുക്കളുമായി തിരികെയെത്തി ആസിഫിനെ ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുത്തിയത്.
ആസിഫിന്റെ ഭാര്യ ഉടൻതന്നെ ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിസിനസുകാരനായിരുന്നു ആസിഫ്. ഇതിന് മുമ്പും പാർക്കിംഗിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായും വഴക്കിട്ടിരുന്നതായും ആസിഫിന്റെ ഭാര്യ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |