കൊല്ലം: മുളങ്കാടകം കുതിരപ്പന്തിയിൽ ജയറാമിന്റെ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു. ഇന്നലെ പുലർച്ചെ 8.15 ന് വലിയ ശബ്ദത്തോടെയാണ് വീടിന് മുന്നിലുണ്ടായിരുന്ന, വർഷങ്ങൾ പഴക്കമുള്ള കിണർ ഇടിഞ്ഞു താഴ്ന്നത്.
സമീപത്തായി നിന്ന തെങ്ങിന്റെ വേരിറങ്ങി കിണറിൽ സുക്ഷിരങ്ങൾ വീണിരുന്നു. ഇതിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി ബലക്ഷയം സംഭവിച്ചതാകാം കാരണമെന്നാണ് സ്ഥലം സന്ദർശിച്ച ശേഷം ഭൂജല വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വെട്ടുകല്ലുപയോഗിച്ചാണ് കിണർ നിർമ്മിച്ചിരുന്നത്. വീടിന്റെ പടി ഭാഗത്തുവരെ വിള്ളൽ വീണു. വീട്ടുകാർക്ക് കുടിവെള്ളത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ കിണർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |