കാലടി: കാലടിയിൽ 16 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സഹിദുൽ ഇസ്ലാം (31), വെസ്റ്റ് ബംഗാൾ മാൽഡ സ്വദേശി ഹസനൂർ ഇസ്ലാം (33) എന്നിവരാണ് കാലടി പൊലീസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ കാലടി മരോട്ടിചുവട് ഭാഗത്ത് വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കുറച്ചുനാളുകളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചിരുന്നത്. കിലോയ്ക്ക് 3000 രൂപ വിലയ്ക്ക് ഒഡീഷയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് ഇരുപത്തിഅയ്യായിരം രൂപ നിരക്കിൽ വില്പന നടത്തുകയാണ് പതിവ്. ട്രെയിൻ മാർഗമായിരുന്നു കഞ്ചാവ് എത്തിച്ചു കൊണ്ടിരുന്നത്. അങ്കമാലിയിൽ തീവണ്ടിയിറങ്ങി ഓട്ടോറിക്ഷയിലാണ് മരോട്ടിച്ചുവടിൽ എത്തിയത്. കാലടി മേഖലയിൽ വിൽക്കാനായിരുന്നു പദ്ധതി. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണ, കാലടി എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐ. ജെയിംസ് മാത്യു, എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ്, നൈജോ സെബാസ്റ്റ്യൻ, ഷൈജു അഗസ്റ്റിൻ, ബോബി കുര്യാക്കോസ്, സീനിയർ സി.പി .ഒ വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, സി.പി.ഒമാരായ കെ.പി സജീവ്, നിസാമുദ്ദീൻ, നവീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |