കോതമംഗലം: രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കോതമംഗലം എക്‌സൈസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശി നജുമുൽ ഇസ്ലാം ആണ് പിടിയിലായത്. വാരപ്പെട്ടി ഇളങ്ങവത്തുവച്ചാണ് ഇയാൾ എക്‌സൈസിന്റെ വലയിലായത്. ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചുള്ള പരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. റെയിഞ്ച് ഓഫീസർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ബി.ലിബു, എം.ടി. ബാബു, സോബിൻ ജോസ്, കെ.എ.റസാഖ്, സിവിൽ എകസൈസ് ഓഫീസർമാരായ ആസിഫ് മുഹമ്മദ്, എം.എം. അബിൻസ്, പി.എം.ഉബൈസ്, ഡ്രൈവർ കബിരാജ് എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |