തിരുവനന്തപുരം: സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വട്ടപ്പാറ സ്വദേശി ജോസാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ വലിയതുറ പൊലീസാണ് ജോസിനെതിരെ കേസെടുത്തത്. ഇന്നലെയായിരുന്നു സംഭവം, ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിലാണ് ജോസും പരാതിക്കാരിയും ഉണ്ടായിരുന്നത്.
ജോസിന്റെ മുന്നിലെ സീറ്റിലാണ് പരാതിക്കാരി ഇരുന്നിരുന്നത്. യാത്രയ്ക്കിടെ ജോസ് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തപ്പോൾ യുവതി എയർലൈൻസ് അധികൃതരെ വിവരം അറിയിച്ചു. ഇവർ പിന്നീട് വിവരം പൊലീസിന് കൈമാറിയിരുന്നു. വിമാനത്താവളത്തിൽ ജോസിനെ തടഞ്ഞുവച്ച ശേഷം വലിയതുറ പൊലീസ് എത്തിയപ്പോൾ കൈമാറുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |