കൊച്ചി: ലക്ഷങ്ങൾ ചെലവാക്കിയിട്ടും അർജന്റീന ഫുട്‌ബാൾതാരം മെസി വരാത്തതിന് സർക്കാർ ഉത്തരം പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. മെസി വിഷയത്തിൽ സർക്കാരിന് ഗുരുതരവീഴ്ചയുണ്ടായെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡോ. ഹാരിസിനെതിരായ ആരോപണവും അപവാദ പ്രചാരണവും പിൻവലിച്ച് സർക്കാർ മാപ്പുപറയണം. ഹാരിസിന് കോൺഗ്രസും യു.ഡി.എഫും പിന്തുണ നൽകും. വോട്ടർപ്പട്ടികയിലെ ക്രമക്കേടിൽ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരം നൽകണമെന്നും തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടർപ്പട്ടികയിൽ ക്രമക്കേടുണ്ടെന്ന ആക്ഷേപം കോൺഗ്രസ് നേരത്തെ ഉന്നയിച്ചതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |