ഗാസ: വിമാനത്തിൽ നിന്ന് വീണ ഭക്ഷണപ്പെട്ടി പതിച്ച് 15കാരന് ദാരുണാന്ത്യം. ശനിയാഴ്ച ഗാസയിലാണ് സംഭവം. മുഹന്നാദ് സക്കറിയ ഈദ് എന്ന പലസ്തീൻ ബാലനാണ് മരിച്ചത്. കുട്ടിയുടെ സഹോദരൻ മുഹന്നാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിൽ വിമാനത്തിന് പിന്നാലെ ഓടിയപ്പോഴാണ് ഭക്ഷണപ്പെട്ടി വളരെ ഉയരത്തിൽ നിന്ന് ദേഹത്തേക്ക് പതിക്കുകയും ജീവൻ നഷ്ടമാകാനും കാരണമായത്.
2023 ഒക്ടോബർ മുതൽ എയർഡ്രോപ്പുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളിൽ 23 പലസ്തീനികൾ കൊല്ലപ്പെടുകയും 124 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ സർക്കാർ റിപ്പോർട്ട് ചെയ്തു. അനുചിതമായ പാരച്യൂട്ട് വിന്യാസം, മുങ്ങിമരണങ്ങൾ, ഡ്രോപ്പ് സൈറ്റുകളിൽ അപകടങ്ങൾ എന്നിവ മൂലമുള്ള മരണങ്ങളും പരിക്കുകളും ചൂണ്ടിക്കാട്ടി, എയർഡ്രോപ്പുകൾ അപകടകരവും അപര്യാപ്തവുമാണെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കടുത്ത മാനുഷിക പ്രതിസന്ധിയാണ് ഗാസയിലെ ജനങ്ങൾ നേരിടുന്നത് വ്യാപകമായ പട്ടിണിയും കുഞ്ഞുങ്ങൾക്കുള്ള പാൽ, മരുന്ന് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതമായ ലഭ്യതയും കാരണം ജനം നെട്ടോട്ടമോടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 പട്ടിണി മരണങ്ങൾ ഉണ്ടായതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.അടിസ്ഥാന സകര്യങ്ങൾക്കുള്ള ട്രക്കുകളുടെ കരയിലൂടെയുള്ള പ്രവേശനം നിശേധിച്ച ഇസ്രായേലിന്റെ കർശനമായ നടപടികളാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |