വൈക്കം: സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറിയായി അഡ്വ.വി.കെ സന്തോഷ് കുമാറിനെ വൈക്കത്ത് നടന്ന സമ്മേളനം തിരഞ്ഞെടുത്തു. നിലവിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം, സംസ്ഥാന മിനിമം വേജ് ബോർഡ് അഡ്വൈസറി മെമ്പറുമാണ്. 1978ൽ പ്ലാശനാൽ സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായാണ് സംഘടനാ പ്രവർത്തനം തുടങ്ങിയത്. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറിയായിരിക്കെ നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി, പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. തിരുവനന്തപുരം ലാ അക്കാഡമിയിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കി. പൂഞ്ഞാറിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന വി.എസ് കുട്ടപ്പന്റെയും, ടി.കെ പൊന്നമ്മയുടെയും മകനാണ്. ഭാര്യ : ശ്രീദേവി. മക്കൾ : ജീവൻ, ജീവ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |