വാഷിംഗ്ടൺ : യു.എസിൽ വച്ച് ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കി പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ.'സിന്ധു നദിയിൽ ഇന്ത്യ ഡാം നിർമ്മിച്ചാൽ പത്ത് മിസൈലുകൾ കൊണ്ട് ഉടൻ തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വന്തമല്ല. ഞങ്ങളുടെ പക്കൽ മിസൈലുകൾക്ക് ക്ഷാമമില്ല. ഞങ്ങൾ ആണവ രാഷ്ട്രമാണ്. നിലനിൽപ്പിന് ഭീഷണിയെന്ന് തോന്നിയാൽ, ലോകത്തിന്റെ പകുതിയേയും ഞങ്ങൾ തകർത്തിരിക്കും" - ഫ്ലോറിഡയിലെ താംപയിൽ പാക് വ്യവസായി സംഘടിപ്പിച്ച വിരുന്നിനിടെ മുനീർ പറഞ്ഞതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ് സെൻട്രൽ കമാൻഡിന്റെ കമാൻഡർ ജനറൽ മൈക്കൽ കുറില്ലയുടെ ഔദ്യോഗിക യാത്ര അയപ്പ് ചടങ്ങിൽ പങ്കെടുക്കാനാണ് മുനീർ യു.എസിലെത്തിയത്. ജൂണിലും മുനീർ യു.എസിലെത്തിയിരുന്നു. അന്ന് വൈറ്റ് ഹൗസിലെത്തിയ മുനീറിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിരുന്നൊരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |