ഗ്രാമപ്രദേശങ്ങളിലും വനങ്ങളിലും അമിതമായി കാണുന്ന ഒന്നാണ് അണ്ണൻ. വളരെ ശാന്ത സ്വഭാവം ഉള്ള ഇവയെ പലരും വീട്ടിൽ വളർത്താറുമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പുന്തോട്ടങ്ങളിൽ 'സോംബി അണ്ണാൻ'മാരെ കണ്ടുവെന്ന് അവകാശപ്പെടുകയാണ് യുഎസിലെ ആളുകൾ. സാധാരണയായി ഏറെ മനോഹരമായ അണ്ണാനുകൾ ഇപ്പോൾ വ്രണങ്ങളും കഷണ്ടിപ്പാടുകളും നിറഞ്ഞ ഭയപ്പെടുത്തുന്ന രൂപമാണ് ഇവയ്ക്ക് ഉള്ളതെന്ന് ജനങ്ങൾ പറയുന്നു. 2023 മുതൽ ഇത്തരത്തിലുള്ള അണ്ണാൻമാരെ കാണാറുണ്ടെന്നാണ് റിപ്പോർട്ട്.
കാഴ്ചയിൽ ഭയപ്പെടുത്തുമെങ്കിലും ഇതിനെ സ്ക്വിറൽ ഫെെബ്രോമാറ്റോസിസ് എന്ന അണ്ണാൻ രോഗമായിട്ടാണ് വിദഗ്ധർ പറയുന്നത്. യുഎസിലെ ചാരനിറത്തിലുള്ള അണ്ണാൻമാരിലാണ് ഈ വെെറസ് കാണപ്പെടുന്നത്. അരിമ്പാറ പോലെ തോന്നിക്കുന്ന വലിയ മുഴകൾ വളരാൻ ഇത് കാരണമാകുന്നു. ഇതാണ് ഒരു 'സോംബി' രൂപം അവയ്ക്ക് നൽകുന്നതെന്ന് 'LADBible' റിപ്പോർട്ട് ചെയ്യുന്നു.
ഈ അരിമ്പാറകളിൽ നിന്ന് പഴുപ്പ് പുറത്തുവരാൻ സാദ്ധ്യതയുണ്ട്. ഈ വെെറസ് ബാധിച്ചാൽ ദിവസങ്ങൾക്കുള്ളിൽ അണ്ണാൻ സാധാരണയായി സുഖം പ്രാപിക്കാറുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ രോഗം ആന്തരിക അവയവങ്ങളെ ബാധിക്കുകയും ജീവികളുടെ മരണത്തിന് കാരണമാകുകയും ചെയ്യുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ രോഗം കൂടുതൽ വ്യാപിക്കാൻ കാരണം മനുഷ്യർ അവരുടെ പുന്തോട്ടത്തിൽ പക്ഷികൾക്ക് തീറ്റ വയ്ക്കുന്നതാണ്. ഇത് കഴിക്കാൻ നിരവധി അണ്ണാനുകൾ കൂട്ടത്തോടെ എത്തുകയും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വേഗം രോഗം പടരുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഈ വെെറസ് മനുഷ്യരെ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്. പക്ഷേ രോഗബാധിതരായ അണ്ണാൻമാരെ സ്‌പർശിക്കുന്നതോ സഹായിക്കുന്നതോ വിദഗ്ധർ എതിർക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |