കൊല്ലം: ലോട്ടറി തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് 10000 രൂപ ബോണസ് നൽകണമെന്ന് ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് സംഘം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ലോട്ടറി ടിക്കറ്റ് വില വർദ്ധനയുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യത്തിൽ തൊഴിലാളികൾക്ക് 10000 രൂപ ബോണസ് നൽകുകയും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾക്ക് 5000 രൂപയും നിലവിൽ കുടിശ്ശികയുള്ള തൊഴിലാളികൾക്ക് അദാലത്ത് നടത്തി കുടിശ്ശിക അടച്ച് ബോണസ് നൽകാനുള്ള സാഹചര്യവും സർക്കാർ ഒരുക്കണം. ലോട്ടറി ടിക്കറ്റ് കൊണ്ട് ഉപജീവനം നടത്തി ബോണസ് പ്രതീക്ഷിക്കുന്ന തൊഴിലാളികൾക്ക് നടപടി ആശ്വാസമായിരിക്കുമെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് ഗിരീഷ് ലാൽ, സെക്രട്ടറി സേതു നെല്ലിക്കോട് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |