ഒരു കാലത്ത് മലയാളികളുടെ രോമാഞ്ചമായിരുന്ന രതിചിത്ര താരമായിരുന്ന നടി ഷക്കീല. സണ്ണി ലിയോണിന് കിട്ടിയ സ്വീകാര്യത തനിക്ക് കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'ഞാൻ അത്തരം വേഷങ്ങൾ ചെയ്തപ്പോൾ സോഷ്യൽ മീഡിയ ഇല്ലായിരുന്നു. ഞാൻ എവിടെനിന്ന് വന്നെന്നൊന്നും അധികമാളുകൾക്ക് അറിയില്ല. സണ്ണി ലിയോണിന്റെ സമയത്ത് സോഷ്യൽ മീഡിയയുണ്ട്. അവർ ആരാണ്, എന്തൊക്കെ ചെയ്‌തെന്നൊക്കെ എല്ലാവർക്കും അറിയാം. അതിനാൽ അവരെ സെലിബ്രേറ്റ് ചെയ്യുന്നു. അതിൽ തെറ്റൊന്നുമില്ലല്ലോ.
പണ്ട് സോഷ്യൽ മീഡിയ ഇല്ല. എന്റെ സിനിമ മാത്രമായിരുന്നു പുരുഷന്മാർക്കുണ്ടായിരുന്ന ഏക എന്റർടൈൻമെന്റ്. എനിക്കതിന് വിഷമമൊന്നുമില്ല. ഇപ്പോൾ ഞാൻ തമിഴിൽ കുക്ക് വിത്ത് കോമാളി എന്നൊരു ഷോ ചെയ്തിട്ടുണ്ട്. അതോടെ എന്റെ ടോട്ടൽ ഇമേജ് ചേഞ്ച് ആയി. അവരെല്ലാം അമ്മാ എന്ന് വിളിച്ചു. ഇപ്പോൾ ഒരു വർഷമായി എവിടെപ്പോയാലും അറിയാത്തവരെല്ലാം മമ്മി എന്നാണ് വിളിക്കുന്നത്. അതിൽ പത്ത് വയസുള്ള കുട്ടിയും അവളുടെ അമ്മയും ഷക്കീല മമ്മീ എന്നാണ് വിളിക്കുന്നത്.'- ഷക്കീല പറഞ്ഞു.
ജീവിതത്തിൽ പ്രണയങ്ങളും പ്രണയ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഷക്കീല വ്യക്തമാക്കി. 'ഒരു പ്രണയം പോകുമ്പോൾ അടുത്തത്. അതൊരു ഹാബിറ്റല്ല. പക്ഷേ വേണമല്ലോ. ഇപ്പോൾ പ്രണയമുണ്ട്. എപ്പോഴും ഒരാളേ ഉണ്ടാകുകയുള്ളൂ. ആരെ പ്രണയിച്ചാലും ആത്മാർത്ഥമായിരിക്കും. എന്റെ ബോയ് ഫ്രണ്ടിനെ മാത്രമേ അപ്പോൾ ഫോക്കസ് ചെയ്യൂ. ആ ആൾ പോയ ശേഷം അടുത്തത് നോക്കും. എക്സ് ബോയ്ഫ്രണ്ടിന്റെ ഭാര്യമാരൊക്കെ വീട്ടിൽ വരും.'- നടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |