തമിഴ് നടൻ ധനുഷുമായി താൻ ഡേറ്റിംഗ് നടത്തുകയാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടി മൃണാൾ താക്കൂർ. ഞാനും ധനുഷും നല്ല സുഹൃത്തുക്കൾ മാത്രമാണ്. ഞങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ ഞാൻ അറിഞ്ഞിരുന്നു. എനിക്ക് അത് കേട്ട് ചിരിയാണ് വന്നത്. സൺ ഒഫ് സർദാർ 2 സിനിമയുടെ പ്രീമിയറിന് ധനുഷ് വന്നതിനെ ആളുകൾ തെറ്റിദ്ധരിച്ചു. അജയ് ദേവ്‌ഗണും ധനുഷും അടുത്ത സുഹൃത്തുക്കളാണ്.
അജയ് ആണ് ധനുഷിനെ ആ പരിപാടിയിലേക്ക് ക്ഷണിച്ചത്. മൃണാൾ താക്കൂറിന്റെ വാക്കുകൾ.
ആഗസ്റ്റ് ഒന്നിന് മൃണാളിന്റെ ജന്മദിനപാർട്ടിയിൽ ധനുഷ് പങ്കെടുത്തതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഇരുവരും അടുപ്പമെന്ന വാർത്തകൾ ഉയർന്നത്.. സൺ ഒഫ് സർദാർ 2 സിനിമയുടെ പ്രീമിയറിന് ധനുഷും മൃണാളും അടുപ്പത്തോടെ സംസാരിക്കുന്ന വീഡിയോ എക്സിൽ പ്രചരിക്കുകയും ചെയ്തു. ധനുഷും മൃണാളും ഒരു സിനിമയിൽ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. എന്നിട്ടും എങ്ങനെ പ്രണയം ഉണ്ടായി എന്നു വരെ ചോദിച്ചു ആരാധകർ. ഒരു തമിഴ് സിനിമയിൽ പോലും മൃണാൾ അഭിനയിച്ചിട്ടില്ല. ഹിന്ദി സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് വന്ന മൃണാൾ മറാത്തി സിനിമയിൽ നായികയായി ബിഗ്സ്ക്രീനിൽ എത്തി. തുടർന്ന് ഹിന്ദി സിനിമകളിൽ സജീവമായി. ദുൽഖർ സൽമാൻ ചിത്രം സീതാരാമം മൃണാളിനെ മലയാളത്തിനും പരിചിതയാക്കി.
രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യയായിരുന്നു ധനുഷിന്റെ ഭാര്യ.18 വർഷത്തെ വിവാഹ ജീവിതത്തിനുശേഷം 2022 ൽ ആണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. 2003 ൽ റിലീസ് ചെയ്ത കാതൽ കൊണ്ടേൻ സിനിമയുടെ റിലീസ് ദിവസം ആണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പ്രണയ വിവാഹം എന്നാണ് ആരാധകർ ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് ധനുഷ് അത് നിഷേധിച്ചു. തന്റെ മൂത്ത സഹോദരിയുടെ സുഹൃത്ത് എന്ന നിലയിലാണ് ഐശ്വര്യയെ പരിചയമെന്ന് ധനുഷ് ഒരിക്കൽ വെളിപ്പെടുത്തി. മാദ്ധ്യമങ്ങളിൽ വന്ന ഗോസിപ്പുകളാണ് തങ്ങൾക്കിടയിൽ ബന്ധമുണ്ടാക്കിയതെന്ന് ധനുഷ് പിന്നീട് പറയുകയും ചെയ്തു. മൃണാളുമായി ഉയരുന്ന പ്രണയബന്ധം ഇതുമായി കൂട്ടിവായിക്കുന്നു ആരാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |