ലിവർപൂൾ : ഒരു ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ 10 വയസുകാരി ബോധന ശിവാനന്ദൻ. ലിവർപൂളിൽ നടന്ന ബ്രിട്ടീഷ് ചെസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിൽ 60കാരനായ ഗ്രാൻഡ്മാസ്റ്റർ പീറ്റർ വെൽസിനെയാണ് ബോധന തോൽപ്പിച്ചത്. തമിഴ്നാട്ടിൽ നിന്ന് കുടിയേറിയ ദമ്പതികളുടെ മകളാണ് ബോധന.10 വർഷവും 5 മാസവും 3 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ നേട്ടം.
2019ൽ 10 വർഷവും 11 മാസവും 20 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ്മാസ്റ്ററെ കീഴടക്കിയ അമേരിക്കൻ താരം കരീസ ഇപ്പിന്റെ റെക്കാഡാണ് ബോധന തകർത്തത്. ഈ വിജയത്തോടെ വനിതാ ഇന്റർ നാഷണൽ മാസ്റ്ററായി മാറിയ ബോധന വനിതാ ഗ്രാൻഡ്മാസ്റ്റർ ആകാനുള്ള ആദ്യ നോമും സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ബോധനയാണ്. ഇതിഹാസതാരം സൂസൻ പോൾഗർ ബോധനയെ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |