കൊടകര : വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ. അങ്കമാലി യോർദന്നപുരം സ്വദേശി വടക്കുഞ്ചേരി വീട്ടിൽ അക്ഷയ് (23) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയത്. പരാതിക്കാരിയെ സ്‌നേഹം നടിച്ച് സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി പ്രതിയുടെ സുഹൃത്തുക്കളുടെ വാടക വീട്ടിൽ കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിലും കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ ഫോട്ടോയും വീഡിയോയും റെക്കാഡ് ചെയ്ത ശേഷം വീഡിയോകളും ഫോട്ടോകളും ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുമെന്നും വിവാഹം ചെയ്യില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. കൊടകര പൊലീസ് സബ് ഇൻസ്‌പെക്ടർ ജി.സുരേഷ്, എ.എസ്.ഐ മാരായ ഗോകുലൻ, ആഷ്‌ലിൻ ജോൺ, ജി.എസ്.സി.പി.ഒ: സഹദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |