കൊച്ചി: വനിതാ ഡോക്ടർ ഫ്ലാറ്റിൽ മരിച്ചനിലയിൽ. കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ ചിരക്കര വീട്ടിൽ ഡോ. മീനാക്ഷി വിജയകുമാറിനെയാണ് (35) മാറമ്പിള്ളി കുന്നുവഴിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. ആലുവ രാജഗിരി ആശുപത്രിയിലെ ഐ.സി.യുവിൽ സർജിക്കൽ മേധാവിയാണ്. ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനാൽ നടത്തിയ തെരച്ചിലിൽ താമസസ്ഥലത്തെ മുറി അടച്ചിട്ടതായി കണ്ടു. പെരുമ്പാവൂർ പൊലീസെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അനസ്‌തേഷ്യയുടെ മരുന്ന് അമിതമായ അളവിൽ കുത്തിവച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. 2019ൽ വിവാഹബന്ധം വേർപെടുത്തിയിരുന്നു. ഒറ്റയ്ക്കായിരുന്നു താമസം. പോസ്റ്റ്മോർട്ടം ഇന്ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |