ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരായ പ്രതിഷേധത്തിൽ തന്റെ ചിത്രം പ്രിയങ്ക ഗാന്ധിയടക്കമുള്ള എംപിമാർ ടീ ഷർട്ടിൽ ഉപയോഗിച്ചതിനെതിരെ പരാതിയുമായി ബീഹാറിലെ വോട്ടറായ മിന്റ ദേവി. വോട്ടർ ഐഡി കാർഡിലെ പിഴവ് കാരണമാണ് തന്റെ പ്രായം 124 എന്ന് തെറ്റായി എഴുതാൻ കാരണമെന്നും അവർ പറഞ്ഞു. തന്നോട് ചോദിക്കാതെയാണ് ചിത്രം ഉപയോഗിച്ചതെന്നും മിന്റ ദേവി പ്രതികരിച്ചു.
ഇന്നലെ ഇന്ത്യ സഖ്യം പാർലമെന്റിൽ എത്തിയത് മിന്റ ദേവി 124 നോട്ടൗട്ട് എന്ന ടീഷർട്ട് അണിഞ്ഞായിരുന്നു. ബീഹാറിലെ വോട്ടർ പട്ടികയിൽ 124 വയസുള്ള വോട്ടറും ഉണ്ടെന്ന് പരിഹസിച്ചായിരുന്നു പ്രതിഷേധം. ഇതിനെതിരെയാണ് ബീഹാറിലെ സിവാൻ ജില്ലയിലെ മിന്റ ദേവി എന്ന 35കാരി രംഗത്തെത്തിയത്.
വാർത്തകൾ വന്നപ്പോഴാണ് വോട്ടർ ഐഡിയിൽ തെറ്റുണ്ടെന്ന് കണ്ടെത്തിയത്. തന്നോട് ചോദിക്കാതെ പ്രിയങ്ക ഗാന്ധി ചിത്രം ഉപയോഗിച്ചത് ശരിയായില്ല. താൻ അപമാനിതയായെന്നും സ്വകാര്യത നഷ്‌ടമായെന്നും മിന്റ ദേവി പറഞ്ഞു. ഇതിന് പിന്നാലെ കോൺഗ്രസ് മാപ്പ് പറയണമെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |