ന്യൂഡൽഹി: സെപ്‌തംബർ 9ന് നടക്കുന്ന ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് സൂചന. രാഷ്‌ട്രീയ, ജാതി, ദേശ സമവാക്യങ്ങൾ പാലിക്കുന്ന സ്ഥാനാർത്ഥി ചുരുക്കപ്പട്ടിക തയ്യാറാക്കിയെന്നാണ് അറിവ്. കഴിഞ്ഞ ദിവസം ചേർന്ന എൻ.ഡി.എ യോഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള ചുമതല പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്‌ക്കും നൽകിയിരുന്നു. പാർലമെന്ററി പരിചയം, പ്രസംഗ വൈദഗ്ദ്ധ്യം, പ്രതിച്ഛായ എന്നിവയും ആർ.എസ്.എസിന്റെ പ്രീതിയും കണക്കിലെടുത്താകും സ്ഥാനാർത്ഥി നിർണയം. രാജ്യസഭാ അദ്ധ്യക്ഷനെന്ന നിലയിൽ പുതിയ ഉപരാഷ്‌ട്രപതി സഖ്യകക്ഷികൾക്കും ചില പ്രതിപക്ഷ പാർട്ടികൾക്കെങ്കിലും സ്വീകാര്യനാവണമെന്നും കേന്ദ്രസർക്കാർ കരുതുന്നു. അതേസമയം ജാട്ട് സമുദായത്തിൽ നിന്നുള്ള ജഗ്‌ദീപ് ധൻകർ ഉപരാഷ്‌ട്രപതി സ്ഥാനം രാജിവച്ചത് ബിഹാർ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കാതിരിക്കാനുള്ള തന്ത്രങ്ങളും ബി.ജെ.പി മെനയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |