പെരുമ്പാവൂർ: നെടുന്തോട് പുലവത്ത് വീട്ടിൽ അബൂബക്കർ മൊല്ലാക്ക (102) നിര്യാതനായി. 60 വർഷം തണ്ടേക്കാട് ജുമാ മസ്ജിദ് മൊല്ലാക്കയായിരുന്നു. ഭാര്യ: നെടുന്തോട് കൊല്ലംകുടിയിൽ ഫാത്തിമ. മക്കൾ: ഉമർ (വ്യവസായി), മുഹമ്മദാലി (സ്യൂട്ടബിൾ ഗാർമെന്റ്‌സ്, പെരുമ്പാവൂർ), അബ്ദുൽ ഖാദിർ (പുലവത്ത് സ്റ്റോഴ്‌സ്, നെടുന്തോട്), ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് (സർവ ശിക്ഷാ അഭിയാൻ എറണാകുളം മുൻ ജില്ല പ്രൊജക്ട് ഓഫീസർ, പ്രിൻസിപ്പൽ - ചാലക്കൽ അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്), ഐഷാബീവി, അബ്ദുൽ മജീദ് (വ്യാപാരി), നൂറുദ്ദീൻ (വ്യവസായി), നഫീസ, പരേതനായ അബ്ദുൽ റഹിമാൻ (റിട്ട. അദ്ധ്യാപകൻ, പെരുമ്പാവൂർ ഗവ. ഗേൾസ് എൽ.പി സ്‌കൂൾ). മരുമക്കൾ: ടിം.എം. നഫീസ (മുൻ ഹെഡ്മിസ്ട്രസ്, കെ.എൻ.എം.എം.ഇ.എസ് യു.പി സ്‌കൂൾ എടത്തല), ഖദീജ, ഐഷാബീവി, ഷാജിദ, എൻ.എം. സുഹറ ബീവി (സൂപ്രണ്ട്, കോട്ടയം മഹാത്മാഗാന്ധി സർവകലാശാല), മക്കാർകുഞ്ഞ് (സീന സ്റ്റോഴ്‌സ്, പുക്കാട്ടുപടി), മിസ്രിയ, ഷിബി, അബു (ആഷിക് പ്ലൈവുഡ്, വട്ടക്കാട്ടുപടി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |