പെരുമ്പാവൂർ: ഹെറോയിൻ വില്പന നടത്തുന്നതിനിടെ പെരുമ്പാവൂരിൽ അസാം സ്വദേശി പിടിയിൽ.
പെരുമ്പാവൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 3ഗ്രാം ഹെറോയിനുമായി മുഹമ്മദ് അബ്ദുൽ ഗാനി (40) എന്നയാൾ പിടിയിലായത്. നഗരത്തിലെ മത്സ്യ മാർക്കറ്റിൽ ഭാഗത്ത് നിന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോകുന്ന റോഡരികിലായിരുന്നു വില്പന. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സാബു വർഗീസ്, പ്രിവന്റീവ് ഓഫിസർ ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.പി. ഷിവിൻ,വിഷ്ണു എസ്. ബാബു , എബിൻ പി. പൗലോസ്. എ. ജിഷ്ണു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |