തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാൻ സർക്കാരോ കൃഷിവകുപ്പോ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരപദ്ധതിക്കുള്ള ലോകബാങ്ക് ഫണ്ട് വകമാറ്റിയത് സംബന്ധിച്ച വാർത്തകളുടെ ഉറവിടം തേടിയുള്ള സർക്കാർ അന്വേഷണം സംബന്ധിച്ച് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സാങ്കേതിക നടപടിക്രമങ്ങൾക്കായി കൃഷിവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥരിൽ നിന്നുള്ള ചില വിവരങ്ങളാണ് ശേഖരിച്ചത്. അതിനാലാണ് ഇ-മെയിൽ ഐഡി കൈകാര്യം ചെയ്യുന്നവരെക്കുറിച്ച് ആരാഞ്ഞത്. ഒരു മാദ്ധ്യമപ്രവർത്തകനെയോ മാദ്ധ്യമസ്ഥാപനത്തെക്കുറിച്ചോ വാർത്തയെക്കുറിച്ചോ അന്വേഷിക്കാൻ കൃഷിവകുപ്പ് തീരുമാനിച്ചിട്ടില്ല.
തുക അനുവദിക്കുന്നതിലെ നടപടിക്രമം വൈകുന്നതിന് വകമാറ്റി എന്നർത്ഥമില്ല. കേരപദ്ധതിയുടെ ഉദ്ഘാടനം വൈകുന്നത് മഴ കാരണമാണെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി മാദ്ധ്യമപ്രവർത്തകരിൽ നിന്ന് ഒരു വിവരവും ശേഖരിക്കുന്നില്ലെന്ന് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |