കൊച്ചി: വെഡ്ഡിംഗ്, മൈസ് ടൂറിസം മേഖലയിൽ രാജ്യത്തിന് മാതൃക കാട്ടാൻ കേരളത്തിന് സാധിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരള ട്രാവൽ മാർട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന വെഡ്ഡിംഗ് ആൻഡ് മൈസ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
ടൂറിസം വ്യവസായികളുടെയും സർക്കാരിന്റെയും കൂട്ടായ പ്രയത്‌നത്തോടെ ആഗോള ശ്രദ്ധ നേടിയെടുക്കാൻ സംസ്ഥാനത്തിന് കഴിയും. ചരിത്രവും പ്രകൃതി ഭംഗിയും ഇഴുകിച്ചേർന്ന കേരളം വിവാഹ വേദിയാകുന്നത് മികച്ച അനുഭവമായിരിക്കും.അടിസ്ഥാന സൗകര്യത്തിലും ആതിഥ്യ മര്യാദയിലും കേരളം ലോകപ്രശസ്തമാണ്. ഉത്തരവാദിത്ത ടൂറിസത്തിലൂടെ പ്രാദേശിക സമൂഹത്തിന്റെ സഹകരണവും പങ്കാളിത്തവുമുള്ളതിനാൽ കേരളത്തിന് മേൽക്കൈയുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.
മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. മേയർ എം. അനിൽകുമാർ, കേന്ദ്ര ടൂറിസം അഡിഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ സുമൻ ബില്ല, ഹൈബി ഈഡൻ എം.പി., സംസ്ഥാന ടൂറിസം സെക്രട്ടറി കെ. ബിജു, കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്. സ്വാമിനാഥൻ, കേരള ടൂറിസം അഡി. ഡയറക്ടർ ശ്രീധന്യ സുരേഷ്, കെ.ടി.എം മുൻ പ്രസിഡന്റുമാരായ ജോസ് ഡോമനിക്, ഇ.എം. നജീബ്, റിയാസ് അഹമ്മദ്, ഏബ്രഹാം ജോർജ്, ബേബി മാത്യു തുടങ്ങിയവർ സംബന്ധിച്ചു. ഇന്നും നാളെയും ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിലാണ് ഉച്ചകോടി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |