കോന്നി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി സി സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. തണ്ണിത്തോട് മണ്ഡലം പ്രസിഡന്റ് ബിജു മാത്യു, ചിറ്റാർ മണ്ഡലം പ്രസിഡന്റ് സണ്ണി ചള്ളക്കൽ, അജയൻ പിള്ള, കെ .വി. സാമുവൽ കിഴക്കേതിൽ, ജോയിക്കുട്ടി ചേടിയത്ത്, കെ എൻ സോമരാജൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |