കോഴിക്കോട്: ചേമഞ്ചേരിയിൽ അകലാപ്പുഴയ്ക്ക് കുറുകെ നിർമ്മാണത്തിലിരുന്ന തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സ്വാതന്ത്ര്യദിന ജില്ലാതല ഉദ്ഘാടനത്തിനുശേഷം സംസാരിക്കുകയായിരുന്നു. അന്വേഷണത്തിന് കെ.ആർ.എഫ്.ബി പി.എം.യു പ്രോജക്ട് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങളിൽ നേരത്തെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുകയും പരിശോധനകൾ നടത്തുകയും ചെയ്യാറുണ്ട്. അതിനിടെ പാലം നിർമ്മാണ ഘട്ടത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മേൽനോട്ടം നടത്തിയില്ലെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വ്യാഴാഴ്ച വെെകിട്ടോടെയാണ് കൊയിലാണ്ടി- ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ നിർമ്മിക്കുന്ന പാലത്തിന്റെ മദ്ധ്യഭാഗം തകർന്നുവീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |